Indiayude Moolyanirnayathil Vanna Abadham
₹25.00
ഇന്ത്യയുടെ മൂല്യനിര്‍ണയത്തില്‍ വന്ന അബദ്ധം
ഗുരുവാണി
പ്രപഞ്ചത്തിന്റെ തെറ്റും ശരിയും അറിയുന്നത് അനുഭവദാതാക്കളായ ഗുരുക്കന്മാരിലൂടെ മാത്രമാണ്. യുഗങ്ങളും മന്വന്തരങ്ങളും കല്പങ്ങളുമായി നീളുന്ന കാലഗണനയില്‍ അരനൊടി സമയത്തിലൂടെ ആയിരമാണ്ടു കാര്യങ്ങള്‍ അവരുടെ ഉള്‍നേത്രങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോകുന്നു. ദൈവദത്തമായ ഈ സത്യങ്ങള്‍ അവര്‍ പ്രപഞ്ചത്തിലേക്കു വാക്കുകളായി പകരുന്നു. അവയ്ക്ക് വ്യാകരണമുണ്ടാകണമെന്നില്ല, ഭാഷാശുദ്ധിയെന്നു നമ്മള്‍ നിനച്ചിരിക്കുന്ന ആലങ്കാരികതകളുണ്ടാകണമെന്നില്ല, അവ പതിരില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരിക്കും, സാഹിത്യത്തിന്റേയോ,
പാണ്ഡിത്യത്തിന്റേയോ പിന്‍ബലത്തിലല്ലാതെ ദൈവീകമായ മൊഴിമുത്തുകള്‍ ഗുരു ഇതിലൂടെ ലോകത്തിനു പകരുന്നു. അവ നമുക്കു മനസ്സിലാകാതെ പോകുന്നുവെങ്കില്‍ നാം ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നു തിരിച്ചറിയുക.